കുസാറ്റ് ദുരന്തം, സുരക്ഷാ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും

Advertisement

കൊച്ചി. കുസാറ്റിൽ ഉണ്ടായ അപകടത്തിൽ സുരക്ഷാ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും. കോളേജ് അധികൃതരുടെയും സംഘാടകരുടെയും മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കുസാറ്റിലെ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികളും ഇന്നുണ്ടാകും.
എറണാകുളം കുത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ നോര്‍ത്ത് പറവൂർ സ്വദേശിനി ആന്‍ റുഫ്ത, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ തോമസ് എന്നിവരാണ് മരിച്ചത്.അപകടത്തിൽ 64 പേർക്ക് പരിക്കേറ്റിട്ടുണ്ട് 31 പേർ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.

മെഡിക്കൽ ബോർഡ് യോഗം ചേരും. കളമശേരി മെഡിക്കൽ കോളേജിൽ മെഡിക്കൽ ബോർഡ് യോഗം ചേരും. ആരോഗ്യ മന്ത്രിയുടെ നിർദേശ പ്രകാരമാണ് യോഗം ചേരുക. വിദ്യാർഥികളുടെ ആരോഗ്യ സ്ഥിതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തും. ആവശ്യമായ എന്ത് ക്രമീകരണവും ഏർപ്പെടുത്താൻ മന്ത്രിയുടെ നിർദേശം.