2023 നവംബർ 26 ഞായർ
BREAKING NEWS
👉കുസാറ്റ് ദുരന്തം; മരിച്ച 4 പേരുടെയും പോസ്റ്റ് മാർട്ടം ഇന്ന് ; ഗേറ്റ് തുറക്കാൻ വൈകിയത് അപകടകാരണമെന്ന് ദൃക്സാക്ഷികൾ
👉കുസാറ്റ് അപകടത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
പരിക്കേറ്റവരിൽ 2 വിദ്യാത്ഥികളുടെ നില ഗുരുതരമാണ്.
👉കർണ്ണാടക സംഗീതജ്ഞനും വയലിൻ വിദ്വാനുമായ ബി. ശശികുമാർ അന്തരിച്ചു. 77 വയസ്സായിരുന്നു. തിരുവല്ല സ്വദേശിയാണ്. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
🌴 കേരളീയം🌴
🙏കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് മൂന്നു വിദ്യാര്‍ത്ഥികളടക്കം നാലു പേര്‍ മരിച്ചു. 64 പേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്.
🙏കുസാറ്റിലെ എന്‍ജിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അതുല്‍ തമ്പി, സാറാ തോമസ്, ആന്‍ റുഫ്തോ എന്നിവരും പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫുമാണ് മരിച്ചത്.
🙏 ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.
🙏കുസാറ്റിലെ ടെക് ഫെസ്റ്റിനു ഗാനമേള തുടങ്ങാനിരിക്കേ മഴ പെയ്തപ്പോള്‍ പുറത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ആംഫി തിയേറ്ററിലേക്ക് തള്ളിക്കയറിയതാണ് ദുരന്തത്തിനു കാരണം. ആംഫി തിയേറ്ററിന്റെ താഴോട്ടുള്ള പടികളില്‍ ഇരുന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുകളിലേക്ക് തള്ളിക്കയറിയ വിദ്യാര്‍ത്ഥികള്‍ വീണു. വീണുകിടന്ന വിദ്യാര്‍ത്ഥികളെ പിന്നാലെയെത്തിയവര്‍ ചവിട്ടിയതാണ് ദുരന്തമായി മാറിയത്.
🙏കുസാറ്റ് ദുരന്തത്തിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നു. ദുഃഖ സൂചകമായി ഇന്നു നവകേരള സദസിന്റെ ആഘോഷ പരിപാടികളും കലാപരിപാടികളും റദ്ദാക്കി.
🙏മന്ത്രിമാരായ പി. രാജീവും ആര്‍ ബിന്ദുവും കൊച്ചിയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ദുരന്തസ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു.
🙏ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്നു കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ രക്ഷിക്കാന്‍ ഇനി ഒരു മാസത്തെ സാവകാശം വേണമെന്ന് ടണല്‍ വിദഗ്ധന്‍ അര്‍ണോള്‍ഡ് ഡിക്സ്. കമ്പികളും ഇരുമ്പുമെല്ലാം മൂടിക്കിടക്കുന്നതിനാല്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള തുരക്കല്‍ നിര്‍ത്തിവച്ചു. ഇനി മാനുവലായി തുരക്കാനേ സാധിക്കൂ. തുരക്കല്‍ ഇന്നാരംഭിക്കും. തൊഴിലാളികള്‍ക്കു ഭക്ഷണവും വെള്ളവും കുഴല്‍മാര്‍ഗം എത്തിക്കുന്നുണ്ട്.
🙏കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് സംസ്ഥാന വികസനത്തെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വികസനത്തെയാണ് ഇവര്‍ തടയാന്‍ ശ്രമിക്കുന്നത്. എല്‍ഡിഎഫിനെ നേരിടാനല്ല അവര്‍ ഇതു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
🙏നവകേരള സദസിന്റെ പിന്തുണ പറവൂരില്‍ കാണാമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിക്കാര്‍ നടത്തുന്ന പരിപാടിയായതിനാല്‍ പ്രത്യേകിച്ചു കാണാനൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
🙏യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയെന്ന കേസില്‍ തന്നെ ചോദ്യം ചെയ്യാനല്ല മൊഴിയെടുക്കാനാണു പോലീസ് വിളിപ്പിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍.
🙏മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ.
🙏കേരള പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനു ജീവന്റെ വിലയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദയമാറ്റ ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കു ഹൃദയം കൊണ്ടുപോയത് ഈ ഹെലികോപ്റ്ററിലായിരുന്നു.
🙏കോഴിക്കോട് ജില്ലയില്‍ നാലിടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. എരഞ്ഞിപ്പലം, തിരുവങ്ങൂര്‍, വേങ്ങേരി എന്നിവിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകരും കോഴിക്കോട് ബീച്ചില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചത്.
🙏കോട്ടയത്ത് വനിതാ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകര്‍ അസഭ്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവം ബാര്‍ കൗണ്‍സില്‍ സമിതി അന്വേഷിക്കും. അഡ്വ കെപി ജയചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണ സമിതി.
🙏തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ പ്രതിയായ സിപിഐ നേതാവും മുന്‍ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ നെഞ്ചുവേദനമൂലം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാസുരാംഗനെ കോടതി റിമാന്‍ഡ് ചെയ്ത്. ജയിലിലാക്കിയിരുന്നു.
🙏കൊച്ചിയില്‍ ഫുഡ് വ്ളോഗിനായി വീഡിയോ ചിത്രീകരിക്കവേ, മിക്സി പൊട്ടിത്തെറിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷിന് പരിക്ക്. മിക്സിയുടെ പല്ല് കൈയ്യില്‍ തട്ടി അഭിരാമിയുടെ അഞ്ച് വിരലുകള്‍ക്കും പരിക്കുണ്ട്.
🙏എറണാകുളം ചെറായിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്കു തീപിടിച്ചു. റേഡിയേറ്ററില്‍നിന്ന് പുക വന്നതിനു പിറകേ ലോറി ഡ്രൈവറും സഹായിയും വാഹനത്തില്‍നിന്ന് ഇറങ്ങി ഓടി.
🇳🇪 ദേശീയം 🇳🇪
🙏പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രക്കിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ബത്തിന്‍ഡ എസ്പിയെ സസ്പെന്‍ഡ് ചെയ്തു. ഫിറോസ്പൂര്‍ എസ് പിയായിരുന്ന ഗുര്‍വീന്ദര്‍ സിംഗ് സാംഗയെയാണ് പഞ്ചാബ് ഡിജിപി സസ്പെന്‍ഡ് ചെയ്തത്.
🙏മോദി സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മുഹവ മൊയ്ത്രക്കെതിരേ സിബിഐ അന്വേഷണം. ലോക്പാല്‍ നിര്‍ദേശപ്രകാരമാണ് അന്വേഷണം.
🙏ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംബാറ്റ് ഫൈറ്റര്‍ എയര്‍ക്രാഫ്റ്റായ തേജസില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
🙏കേന്ദ്ര സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി.
🏏 കായികം 🏏
🙏ഐ എസ് എല്ലിലെ അഞ്ചാം ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ഹൈദരാബാദ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തിയത്.
🙏 കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് മിലോസ് ഡ്രിന്‍സിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. ഏഴുകളികളില്‍ നിന്ന് അഞ്ചുജയമടക്കം 16 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ പട്ടികയില്‍ ഒന്നാമതാണ്.
🙏ഓസ്ട്രേലിയക്കെ
തിരായ രണ്ടാം ടി20 മത്സരം ഇന്ന് തിരുവനന്തപുരത്ത് വൈകീട്ട് 7 മണിക്ക്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാമത്തെ മത്സരത്തില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.