ഹമ്പട വീരാ ജീരകമേ; അറിയുമോ ഈ ഇത്തിരിക്കുഞ്ഞന്റെ ​ഗുണങ്ങൾ?

Advertisement

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ജീരകം. ജീരകത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

രാവിലെ വെറുംവയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് വയർ വീർത്തിരിക്കുന്നത് തടയാനും ഗ്യാസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ തടയാനും സഹായിക്കും. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ജീരകം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

മഗ്നീഷ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. അതുപോലെ ജീരക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും നല്ലതാണ്. ജീരകത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ നാരുകൾ വിശപ്പ് കുറയ്ക്കാനും ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ചെറുക്കാനും സഹായിക്കുന്നു. ജീരക വെള്ളത്തിൽ കലോറിയും കുറവാണ്. നീർജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ശരീരത്തിൽ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്ക്ക് ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം. ഇരുമ്പിന്റെ കുറവ് മൂലമാണ് വിളർച്ച ഉണ്ടാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനും ജീരക വെള്ളം പതിവാക്കാം. ചർമ്മത്തിന്റെ ആരോഗ്യത്തിനും ജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.

Advertisement