വിങ്ങിപ്പൊട്ടി പ്രീയപ്പെട്ടവര്‍ക്ക് വിടനല്‍കി കുസാറ്റ്

Advertisement

കൊച്ചി. വിങ്ങിപ്പൊട്ടുകയാണ് കുസാറ്റ്. സംഗീത നിശയ്ക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ച സഹപാഠികൾക്ക് വിതുമ്പലോടെ വിട നൽകി ക്യാംപസ് ചലനമറ്റ് നില്‍ക്കുന്നു. പഠന പരിപാടിയുെട വന്‍വിജയത്തിനൊടുവില്‍ ഒരുക്കിയ ആഹ്ളാദ പരിപാടി കണ്ണീരില്‍മുങ്ങുമെന്ന് ആരും കരുതിയില്ല.
മന്ത്രിമാരടക്കം പൊതുദർശനത്തിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് നിരവധിപേർ. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. 38 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ
സംഭവത്തിൽ വിദഗ്ധസമിതി അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.

കുസാറ്റിലെ സംഗീത പരിപാടിക്കിടെ ഉണ്ടായ അപകടത്തിൽ മരിച്ച എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരുടെ മൃതദേഹമാണ് കുസാറ്റിൽ പൊതു ദർശനത്തിന് എത്തിച്ചത്. 9.30 ന് തുടങ്ങിയ പൊതു ദർശനം 11 30 വരെ നീണ്ടു. നിശബ്ദ നിറഞ്ഞ അന്തരീക്ഷത്തിൽ കണ്ണുനീർ പൊഴിച്ച് സഹപാഠികളും സുഹൃത്തുക്കളും അവർക്ക് വിട നൽകി. അപ്രതീക്ഷ ദുരന്തത്തിന്റെ വേദനയിലാണ് ക്യാംപസും

മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും വേണ്ടി മന്ത്രിമാരായ ആര്‍ ബിന്ദുവും പി രാജീവും അന്തിമോപചാരം അർപ്പിച്ചു. ഹൈബി ഈഡൻ , എ എ റഹീം
ഉമാ തോമസ് അൻവർ സാദത്ത്, ഇ.പി ജയരാജൻ എന്നിവരും അന്തിമോപചാരം അർപ്പിക്കാൻ എത്തി. സംഭവത്തിൽ വിദഗ്ധസമിതി അന്വേഷണം നടത്തുമെന്ന് മന്ത്രി ആർ ബിന്ദു.ഓഡിറ്റോറിയങ്ങളുടെ പ്രവർത്തനങ്ങളിൽ മാർഗരേഖ കൊണ്ടുവരും എന്ന് മന്ത്രി പി രാജീവും പ്രതികരിച്ചും

അപകടത്തിൽ പരിക്കേറ്റ് 38 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് ഇതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.