റോബിന്‍ ബസിന്റെ നടത്തിപ്പുകാരന്‍ ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചു

Advertisement

വണ്ടിച്ചെക്ക് കേസില്‍ അറസ്റ്റിലായ റോബിന്‍ ബസിന്റെ നടത്തിപ്പുകാരന്‍ ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെയാണ് റോബിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ കോട്ടയം ഇടമറികിലുള്ള വീട്ടിലെത്തിയാണ് 2011-ലെ ചെക് കേസില്‍ റോബിനെ പോലീസ് അറസ്റ്റ് ചെയ്തത്.
2011 മുതല്‍ കൊച്ചിയിലെ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു പാലാ പോലീസ് പറഞ്ഞത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വാറന്റ് നടപ്പാക്കുകയാണ് ചെയ്തത് എന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസില്‍ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നല്‍കാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹമായിരുന്നു.

Advertisement