കോട്ടയം -ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ വമ്പൻ സ്പിരിറ്റ് വേട്ട;

Advertisement

മൂലമറ്റം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിലാഷ് കെ യുടെ നേതൃത്വത്തിൽ ഇടുക്കി കോട്ടയം ജില്ലകളുടെ അതിർത്തിയായ മുട്ടം വില്ലേജിലെ വള്ളിപ്പാറ മഠത്തിപ്പാറ ഭാഗത്ത് നടത്തിയ റെയ്ഡിൽ 100 ലിറ്ററോളം സ്പിരിറ്റ് കണ്ടെടുത്തു. മഠത്തിപ്പാറ ഭാഗത്തൂടെ കടന്നു പോകുന്ന 110 കെ വി ടവർ ലൈനു സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ഒളിപ്പിച്ച നിലയിൽ മൂന്ന് വെളുത്ത കന്നാസുകളിൽ നിന്നായി 100 ലിറ്ററോളം സ്പിരിറ്റ് പിടികൂടിയത്.

ക്രിസ്തുമസ്സ് പുതുവൽസര ആഘേഷങ്ങളോട് മുന്നോടിയായി വ്യാജ മദ്യ മാഫിയ വ്യാജമദ്യ നിർമ്മാണത്തിനായിട്ട് സ്പിരിറ്റ് മുട്ടം ഭാഗങ്ങളിൽ എത്തിട്ടുണ്ടെന്നുള്ള ഷാഡോ എക്സൈസ് അംഗങ്ങളായ രഞ്ജിത്ത്, അഷറഫ് അലി എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്നു വന്ന റെയ്ഡുകളുടെ അവസാനമാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. പ്രതി ആരാണെന്ന് അറിവായിട്ടില്ല.

ചുറ്റു വട്ടങ്ങളിലുള്ള ക്രിമിനലുകളെ കേന്ദ്രികരിച്ച് എക്സൈസ് അന്വേഷണമാരംഭിച്ചിട്ടുണ്ട് പാർട്ടിയിൽ ഇൻസ്പെക്ടർക്കൊപ്പം പ്രിവന്റീവ് ഓഫീസർ നിസ്സാർ വി എസ് , കുഞ്ഞുമുഹമ്മദ്,ഗ്രേഡ് പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത് എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് വി ആർ പ്രതീഷ് ,
സി എം ,അഷറഫ് അലി , റ്റിറ്റോമോൻ ചെറിയാൻ, വനിത ഓഫീസർ ബിന്ദു എം റ്റി, എക്സൈസ് ഡ്രൈവർ സിനിൽ കുമാർ എന്നിവർ പങ്കെടുത്തു.

Advertisement