നവകേരള സദസ്സിൽ കേന്ദ്ര ധനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Advertisement

കോഴിക്കോട്. നവകേരള സദസ്സിൽ കേന്ദ്ര ധനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തെക്കുറിച്ചുള്ള കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ വാദം വിചിത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുസാറ്റ് ദുരന്തത്തിന്റെ സാഹചര്യത്തിൽ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് നവകേരള സദസ് കോഴിക്കോട്ടെ പര്യടനം തുടരുന്നത്. കൊടുവള്ളിയിലെ നവകരള സദസ്സിൽ പങ്കെടുത്ത നേതാക്കളോട് ലീഗ്
വിശദീകരണം തേടി .

കേരളത്തെ വിമർശിച്ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.ആഘോഷങ്ങൾ ഒഴിവാക്കിയുള്ള നവകേരള സദസ്സ് ബേപ്പുരിലെ പരിപാടിയോടെ കോഴിക്കോട്ടെ പര്യടനം അവസാനിക്കും. അതേസമയം ഓമശേരിയിലെ പ്രഭാത യോഗത്തിൽ പങ്കെടുത്തപ്രാദേശിക നേതാക്കളോട് മുസ്ലിം ലീഗ്‌
വിശദീകരണം തേടി . മൊയ്തു മുട്ടായിയോട്എത്രയും വേഗം വിശദീകരണം നൽകാനാണ് നിർദേശം നൽകിയത്.

Advertisement