ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

Advertisement

കോഴിക്കോട്: ചാലിയാർ പൊന്നേംപാടം മണക്കടവിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു.

കാരാട്പറമ്പ് കണ്ണാഞ്ചേരി ജൗഹർ (39), ജൗഹറിന്റെ സഹോദരന്റെ മകൻ മുഹമ്മദ് നബ്ഹാൻ (15) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് അപകടം സംഭവിച്ചത്. ചാലിയാറിൽ ഇറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ നബ്ഹാനെ ആദ്യം കണ്ടെത്തുകയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നീടാണ് ജൗഹറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നബ്ഹാൻ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.