കോഴിക്കോട് .പാക് ഭീകരസംഘടന ബന്ധം , ജില്ലയില്‍ എന്‍ഐഎ റെയ്ഡ്. ഇന്നലെയാണ് റെയ്ഡ് നടത്തിയത്. പാക് തീവ്രവാദ സംഘടന ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. രാജ്യവ്യാപക പരിശോധനയുടെ ഭാഗമായാണ് റെയ്ഡ് നടന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങലില്‍ ഒരേ സമയം പരിശോധന നടന്നു.
കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ള ഒരാളെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലെ പരിശോധന
ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തു.നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കൊച്ചി – ഡല്‍ഹി യൂണിറ്റുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്