കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂരിലാണ് ക്ഷീര കര്‍ഷകനെയാണ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊളക്കാട് സ്വദേശി ആല്‍ബര്‍ട്ടാണ് (73) മരിച്ചത്.25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു ആല്‍ബര്‍ട്ട്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. ഭാര്യ രാവിലെ പള്ളിയില്‍ പോയ സമയത്താണ് ആല്‍ബര്‍ട്ട് ജീവനൊടുക്കിയത്.
ജില്ലാ സഹകരണ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ലോണ്‍ തിരിച്ചടക്കേണ്ട അവസാന ദിവസം. ഞായറാഴ്ച കുടുംബശ്രീയില്‍ നിന്ന് പൈസ തരപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നാട്ടിലെ സര്‍വ മേഖലകളിലെയും നിറ സാന്നിധ്യവുമായിരുന്നു എം.ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ആല്‍ബര്‍ട്ട്. ജപ്തി നോട്ടീസ് അല്ലാതെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്.
ഭാര്യ: വത്സ. മക്കള്‍: ആശ,അമ്ബിളി, സിസ്റ്റര്‍ അനിത. മൃതദേഹം പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍