മലപ്പുറം . നവകേരള സദസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് സർക്കാർ – എയ്‌ഡഡ് സ്‌കൂൾ അധ്യാപകർക്കും
ജീവനക്കാർക്കും വട്ടംകുളം പഞ്ചായത്തിന്റെ നോട്ടീസ്. മുഴുവൻ സമയ പങ്കാളിത്തം വേണമെന്നും ഉത്തരവിലുണ്ട്. സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡി.ഡി.ഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേരളത്തിനായി സർക്കാർ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുന്നു എന്ന് പ്രതിപക്ഷ നേതാവ് സതീശൻ.
നവ കേരള സദസ് മലപ്പുറത്ത് എത്തുമ്പോഴും വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. വട്ടംക്കുളം
പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. തവനൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സില്‍ സർക്കാർ – എയ്‌ഡഡ് സ്‌കൂൾ അധ്യാപകർരും ജീവനക്കാരും മുഴുവൻ സമയവും ഉണ്ടാകണമെന്നാണ് ഉത്തരവ്. സഫാരി ഗ്രൗണ്ടില്‍ നവംബര്‍ 27 നാണ് സദസ്സ്.
അതേസമയം നവ കേരള സദസിനെതിരെയുള്ള പ്രതിഷേധങ്ങൾ കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബി.എൽഓ മാർക്ക് നവ കേരളത്തിന്റെ ചുമതലകൾ നൽകിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്ആവശ്യപ്പെട്ടു.
ഹൈക്കോടതി ഇടപെടലിന് പിന്നാലെ നവകേരളാ സദസിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡി.ഡി.ഇ ഉത്തരവ് പിൻവലിച്ചു. ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു.