അധികാരം ഇലയിട്ടുവിളിച്ചാല്‍, ലീഗിനെ വെട്ടിലാക്കി തങ്ങളുടെ മരുമകൻ

Advertisement

മലപ്പുറം. അധികാരത്തിന്‍റെ വിളി മുസ്ലിം ലീഗിനെ വിട്ടൊഴിയുന്നില്ല, ലീഗിനെ വെട്ടിലാക്കി നവകേരളയാത്ര പ്രഭാത യോഗത്തിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ പങ്കെടുത്തു. നാടിന്റെ താല്പര്യത്തിനുനൊപ്പം നിൽക്കുന്നവരാണ് പങ്കെടുക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിൽ രാഷ്ട്രീയം മറ്റിവെക്കണമെന്നും ജനകീയാസൂത്രണത്തിൽ സഹകരിച്ച പഴയ മാതൃക ലീഗിനെ ഓർമിപ്പിച്ചു ഹസീബ് തങ്ങൾ.

മലപ്പുറം ജില്ലയിലെ നവ കേരള യാത്രയുടെ ആദ്യ ദിനത്തിൽ തന്നെ സർക്കാരിന് രാഷ്ട്രീയമുന്നേറ്റം ഉറപ്പിക്കാനായി. ലീഗ് കോൺഗ്രസ്‌ നടപടികൾ വകവെക്കാതെ കൂടുതൽ പേർ പ്രതിപക്ഷത്തു നിന്നും എത്തി. പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ പങ്കെടുത്തത് ആണിതിൽ നിർണ്ണായകം. നാടിന്റെ താല്പര്യം ത്തിനൊപ്ലം നിന്നവരാണ് പങ്കെടുത്തത് എന്നും നടപടി പ്രതിപക്ഷ നേതാവിന്റെ ആഹ്വാന പ്രകാരം തെറ്റിൽ നിന്നും തെറ്റിലേക്കുള്ള തുടർച്ചയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

നവ കേരള സദസ്സിൽ രാഷ്ട്രീയം നോക്കാതെ എല്ലാവരും പങ്കെടുക്കണം എന്ന് ഹസീബ് തങ്ങൾ പറഞ്ഞു.ജനകീയാസുത്രണത്തെ കോൺഗ്രസ്‌ എതിർത്തപ്പോൾ ലീഗ് സഹകരിച്ചത് തങ്ങൾ ഓർമ്മപ്പെടുത്തി.


യോഗത്തിൽ പങ്കെടുത്ത് ലോക്കൽ നേതാക്കൾ മാത്രമാണ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലപാടിലാണ് ഇപോൾ പ്രതിപക്ഷ നേതാവെന്നും പുറത്താക്കുന്നവർ ആരും അനാഥർ ആകില്ലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. നടപടിയുടെ ഘോഷയാത്ര വേണ്ടി വരുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.

മലപ്പുറത്തു കൂടുതൽ പേർ പ്രതിപക്ഷത്തു നിന്നും എത്തുമെന്ന് മന്ത്രി വി അബ്ദു റഹ്മാനുംപറഞ്ഞു. യാത്ര പത്താം നാളിൽ എത്തുമ്പോൾ പ്രതിപക്ഷത്തെ കൂടുതൽ വീട്ടിലാക്കുകയാണ്. ലീഗിന്‍റെ കോട്ടയിലെ വിള്ളല്‍ വലിയചോര്‍ച്ചയുടെ മുന്നോടിയായിട്ടാണ് സിപിഎം കാണുന്നത്.

Advertisement