പൗരത്വ ഭേഭഗതി നിയമം: നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ

Advertisement

ന്യൂഡെല്‍ഹി.പൗരത്വ ഭേഭഗതി നിയമം: നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ. ചട്ടങ്ങൾ മാർച്ചിൽ പ്രസിദ്ധികരിയ്ക്കും. ലോകസഭ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടാണ് നടപടി. 2020 ൽ ആണ് പൗരത്വ ഭേഭഗതി നിയമം പാർലമെന്റ് പാസാക്കിയത്..2020 ൽ പൌരത്വ നിയമം പാസ്സയാപ്പോൾ വലിയ പ്രതിഷേധത്തിന് രാജ്യമാകെ അത് കാരണമായ്.

നിയമം പാസ്സായെൻകിലും സമരം ശക്തമായ സാഹചര്യത്തിൽ ചട്ടങ്ങൾ പ്രസിദ്ധികരിച്ചിരുന്നില്ല.മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതിനായാണ് കേന്ദ്രസർക്കാർ നടപടികൾ.ചട്ടങ്ങളുടെ കരട് ഇതിനകം തയ്യാറായെന്നാണ് വിവരം.പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായ് മാർച്ചിൽ അന്തിമമായ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയാണ് സർക്കാർ ലക്ഷ്യം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാര്‍ മിശ്ര ഇക്കാര്യം സ്ഥിതികരിച്ചു.ബി.ജെ.പി പ്രകടന പത്രികയിലെ ഭാഗമാണ് പൌരത്വ നിയമം.എകിക്യത സിവിൽ കോഡ് നടപടികൾക്കും പൌരത്വ നിയമങ്ങളുടെ ചട്ടം പ്രസിദ്ധികരിക്കെണ്ടത് അനിവാര്യമാണ്.

Advertisement