ലഖ്നൗ.ഉത്തർ പ്രദേശിലെ മീററ്റിൽ 12 -ാം ക്ലാസ് വിദ്യാർത്ഥിയുടെ ദേഹത്ത് മൂത്രമൊഴിയ്ക്കുകയും മർദ്ദിയ്ക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സംഭവത്തിൽ 7 പേർക്ക് എതിരെ പോലീസ് കേസ് എടുത്തു. സംഭാവത്തിന്റ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സമൂഹ മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകി.
നവംബർ 13 ലാണ് ഉത്തർപ്രദേശിലെ മീററ്റിൽ ദാരുണ സംഭവം.ബന്ധുവിന്റെ വീട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അതിക്രൂരമായി മർദ്ദിച്ചു.വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിന്റെയും ദേഹത്ത് മൂത്രമൊഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ പകർത്തി.അടുത്തദിവസം വീട്ടിൽ മടങ്ങിയെത്തിയ കുട്ടി, കാര്യങ്ങൾ രക്ഷിതാക്കളെ അറിയിച്ചു.തുടർന്ന് പിതാവ് നൽകിയ പരാതിയിലാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിയിൽ കേസെടുക്കാൻ പോലീസ് ആദ്യം ഘട്ടത്തിൽ തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടതോടെയാണ്, പോലീസ് വിഷയം ഗൗരവത്തോടെ എടുത്തത് എന്നാണ് ആക്ഷേപം.
സംഭവത്തിൽ ഉൾപ്പെട്ട 7 പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. മർദ്ദന ദ്യശ്യങ്ങൾ നീക്കം ചെയ്യാൻ പോലിസ് സമൂഹ്യ മാധ്യമങ്ങളോട് നിർദ്ദേശിച്ചു