കുസാറ്റിൽ സർക്കാർതലത്തിൽ പരിശോധനയെന്ന് മന്ത്രി ബിന്ദു; രണ്ട് വിദ്യാർഥിനികളുടെ നിലയിൽ പുരോഗതി

Advertisement

കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എം എസ് രാജശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കുസാറ്റിൽ പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പരിപാടിയുടെ വിവരം പോലീസിന് അറിയാമായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. അപകടസമയത്ത് ആറ് പോലീസുകാർ സ്ഥലത്തുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു

അതേസമയം അപകടത്തിൽ പരുക്കേറ്റ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന രണ്ട് വിദ്യാർഥിനികളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. രണ്ട് പേരെയും വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. കളമശ്ശേരി മെഡിക്കൽ കോളജിൽ മൂന്ന് പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ടെന്നും മന്ത്രി അറിയിച്ചു.

Advertisement