നവകേരള സദസിന്‌ സ്കൂൾ മതിൽ പൊളിക്കണോ, ജില്ലാ ഭരണകൂടത്തിന്റെ നിർദേശം കൗൺസിൽ കൂടി തീരുമാനിക്കും

Advertisement

കൊച്ചി. നവകേരള സദസിന്‌ സ്കൂൾ മതിൽ പൊളിക്കണമെന്ന ജില്ല ഭരണകൂടത്തിന്റെ നിർദേശം കൗൺസിൽ കൂടി തീരുമാനിക്കുമെന്ന് പറവൂർ നഗരസഭ. മുഖ്യമന്ത്രിയുടെ വാഹനം ഉൾപ്പെടെ പ്രവേശിപ്പിക്കുന്നതിനും, സുരക്ഷ മാർഗ്ഗങ്ങളും പരിഗണിച്ചാണ് പറവൂർ ഗവൺമെന്റ് സ്കൂളിന്റെ മതിൽ പൊളിക്കാൻ ഉത്തരവിട്ടത്

വി ഡി സതീശന്റെ മണ്ഡലം ആയതിനാൽ യുഡിഎഫ് ഭരിക്കുന്നത് നഗരസഭ അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ടി വി നിധിൻ പറഞ്ഞു