അബിഗേൽ സാറയെ കാണാതായിട്ട് 4 മണിക്കൂർ

Advertisement

ഓയൂരിൽ അബിഗേൽ സാറ എന്ന ആറ് വയസുകാരി തട്ടിക്കൊണ്ടുപോയിട്ട് 4 മണിക്കൂർ പിന്നിടുന്നു. ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ ഇന്ന് വെെകിട്ട് നാല് മണിക്ക് സഹോദരനൊപ്പം ട്യൂഷന് പോയപ്പോഴാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. ഓയൂ‌‌ർ കാറ്റാടിമുക്കിൽ വച്ച് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ പൊലീസിന്റെ അതി ശക്തമായ അന്വേഷണം ആണ് നടക്കുന്നത്. തട്ടിക്കൊണ്ടുപോയ കാറിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നതായാണ് വിവരം. തടയാൻ ശ്രമിച്ച തന്നെ കാറിൽ വലിച്ചിഴച്ചതായും സഹോദരൻ മൊഴി നൽകിയിട്ടുണ്ട്.