തിരുവവനന്തപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ; രണ്ട് പേർ ശ്രീകണ്ഠേശ്വരത്ത് നിന്ന്; ഒരാൾ ശ്രീകാര്യത്ത് നിന്ന്, കാർ വാഷിംഗ് കേന്ദ്രത്തിൽ പരിശോധന,അന്വേഷണം ഊർജിതം

Advertisement

കൊല്ലം: ഓയൂരിൽനിന്നും തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിക്കായി സംസ്ഥാനമാകെ വ്യാപക തിരച്ചിൽ തുടരുന്നു .ഇതിനിടെ തിരുവനന്തപുരം ശ്രീകാര്യത്ത് നിന്ന് രാവിലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശ്രീകണ്ഠേശ്വരത്ത് കാർ വാഷിംഗ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ നിന്ന് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. 500 രൂപയുടെ നോട്ടുകെട്ടുകളടങ്ങിയ ഷോൾഡർ ബാഗും കണ്ടെത്തി. ഒൻപതര ലക്ഷത്തോളം രൂപയുണ്ടന്നാണ് കൗൺസിലർ പറഞ്ഞത്.ഏതെങ്കിലും തരത്തിൽ കുട്ടിയെ തട്ടികൊണ്ട് പോയ സംഘവുമായി ബന്ധമുണ്ടോ എന്ന് സ്ഥിരികരണമില്ല. ‘സിസിടിവിയും പ്രതിയുടെ രേഖാചിത്രവും കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. പാരിപ്പള്ളിയിലെ കടയിൽ സ്ത്രീക്കൊപ്പം എത്തിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.


കുട്ടിയെ കാണാതായിട്ട് 15 മണിക്കൂറോളമായി.
അതേസമയം കുട്ടിക്കായി വ്യപാക തെരച്ചിലാണു നടക്കുന്നത്. അപ്പൂപ്പൻപാറയിലെ ക്വാറിയിലുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ക്വാറികളിലും, ആളൊഴിഞ്ഞ സ്ഥലങ്ങളിലും തിരച്ചിൽ നടത്തി. വേളമാനൂരിലെ വീടുകളിലടക്കം ആളൊഴിഞ്ഞ ഇടങ്ങളിൽ പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുലർച്ചെയും തെരച്ചിൽ നടത്തി. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിളിക്കുക: 9946923282,9495578999,112