നവകേരള സദസ്സിന്റെ പര്യടനം മലപ്പുറം ജില്ലയിൽ രണ്ടാം ദിവസം,വന്‍ സുരക്ഷ

Advertisement

മലപ്പുറം.നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന പര്യടനം മലപ്പുറം ജില്ലയിൽ രണ്ടാം ദിവസവും തുടരുന്നു. രാവിലെ 9 മണിക്ക് മന്ത്രി വി അബ്ദുൾ റഹ്മാന്റെ വസതിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ യോഗം ചേരും.
വള്ളിക്കുന്ന് മണ്ഡലത്തിലെ പരിപാടിയോടെയാണ് ജില്ലയിലെ ഇന്നത്തെ നവകേരള സദസ്സിന് തുടക്കമാവുക. 3 മണിക്ക് തിരൂരങ്ങാടി, 4.30 ന് വേങ്ങര, 6 മണിക്ക് കോട്ടക്കൽ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള സമയക്രമം. മുഖ്യമന്ത്രിയ്ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് ജില്ലയിൽ ഉടനീളം ഒരുക്കിയിട്ടുള്ളത്.