കൊല്ലം.അബിഗേല്‍ സാറയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 20 മണിക്കൂറിന് ശേഷം ആശ്വാസ വാര്‍ത്ത എത്തിയിരിക്കയാണ്. ശക്തമായ അന്വേഷണം മൂലം കുട്ടിയുമായി കടക്കാനോ ഉദ്ദേശിച്ച ലക്ഷ്യം നടത്താനോ ആവാതെ സംഘം ഉപേക്ഷിച്ചു കടക്കുകയായിരുന്നു എന്നാണ് മനസിലാക്കുന്നത്. കുട്ടി ഈസ്റ്റ് പൊലീസ് ഏറ്റെടുത്തു. വൈകാതെ കുട്ടിയെ പൊലീസ് വീട്ടിലെത്തിക്കും.
കൊല്ലം ജില്ലയും തിരുവനന്തപുരം ജില്ലയുമാകെ വലവിരിച്ച് കാത്തിരുന്ന സമയം ഇനികുട്ടിയുമായി മുന്നോട്ടുപോകാനാവില്ലെന്ന വിചാരം ഉറച്ചതോടെയാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് കരുതുന്നു. എന്നാല്‍ നഗരഹൃദയത്തിലാണ് ആശ്രാമം മൈതാനം. അവിടെ വരെ എങ്ങനെ കടത്തികൊണ്ടുവന്നത് എന്നത് ദുരൂഹമാണ്. പ്രതികള്‍ ഏറെ വൈദഗ്ധ്യത്തോടെയാണ് തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയത്.