നവ കേരള സദസ്സിന്റെ ഭാഗമായി വയനാട് മാനന്തവാടിയിലും മതിൽ പൊളിക്കൽ വിവാദം

Advertisement

വയനാട് .നവ കേരള സദസ്സിന്റെ ഭാഗമായി വയനാട് മാനന്തവാടിയിലും മതിൽ പൊളിക്കൽ വിവാദം.
മാനന്തവാടി ജിവിഎച്ച്എസ്എസ്സിന്റെ മതിലാണ് ബസ് കയറ്റാൻ ആയി പൊളിച്ചത്. മതിൽ പൂർവസ്ഥിതിയിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത് എത്തി.. പുനർനിർമ്മാണം വൈകില്ലെന്ന് ഒ ആർ കേളു എംഎല്‍എ വ്യക്തമാക്കി

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടക്കാൻ മാനന്തവാടി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ ആണ് പൊളിച്ചത്. മതിൽ പൊളിച്ചിട്ടും പൂർവസ്ഥിതിയിലാക്കാൻ തയ്യാറാകാത്തത് ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്ത് എത്തി.
ഗ്രൗണ്ടിൽ താൽക്കാലിക ശൗചാലയത്തിനായി സ്ഥാപിച്ച കുഴി മൂടാത്തതിനെതിരെയും പ്രതിഷേധം ഉയർന്നു. ഇതേ തുടർന്ന് ഇന്നലെയാണ് കുഴിമൂടിയത്

പിടിഎയുടെ അനുമതിയോടെയാണ് മതിൽ പൊളിച്ചത് എന്ന് മാനന്തവാടി എംഎൽഎ ഒ ആർ കേളു വിശദീകരിച്ചു..
കനത്ത മഴയെ തുടർന്ന് ഗ്രൗണ്ടിലേക്ക് ബസ് കയറ്റാൻ കഴിയാത്ത സാഹചര്യം ആയിരുന്നു.
പ്രധാന ഗേറ്റ് വഴി ബസ് എത്തിക്കാൻ കഴിയാത്തതിനാലാണ് മതിൽ പൊളിച്ചത്.മതിൽ പൂർവസ്ഥിതിയിൽ ആക്കുമെന്നും
വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയം ആണെന്നും എംഎൽഎ പറഞ്ഞു. കഴിഞ്ഞ 23നായിരുന്നു നവകേരള വയനാട്ടിൽ സംഘടിപ്പിച്ചത്

Advertisement