ഗുരുതരമായ അച്ചടക്ക ലംഘനത്തിന്പുറത്താക്കപ്പെട്ട പത്മജ എസ് മേനോൻ വീണ്ടും ബിജെപിയിൽ

Advertisement

കൊച്ചി.ഗുരുതരമായ അച്ചടക്ക ലംഘനത്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട പത്മജ എസ് മേനോൻ വീണ്ടും ബിജെപിയിൽ. പാർട്ടി സംസ്ഥാന സമിതിയിലേക്കാണ് തിരിച്ചെടുത്തത്. മഹിളാ മോർച്ച ദേശീയ സെക്രട്ടറി ആയിരുന്നു. കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് പ്രമേയത്തെ അനുകൂലിച്ചതിന് പിന്നാലെയായിരുന്നു പുറത്താക്കൽ നടപടി. സംഘടനാ സെക്രട്ടറിയുടെ ഇടപെടലിനെ തുടർന്ന് തിരിച്ചെടുത്തതായാണ് സൂചന. പത്മജ എസ്.മേനോനെ കൂടാതെ 
എം നാരായണഭട്ട്, പി പി സജീവ്, ആർ പ്രദീപ് എന്നിവർരെ സംസ്ഥാന സമിതി അംഗങ്ങളായും വി.രവീന്ദ്രൻ, പി കെ രവീന്ദ്രൻ, ഓമനക്കുട്ടൻ, ചിത്രാലയം രാധാകൃഷ്ണൻ എന്നിവരെ ബിജെപി സംസ്ഥാന കൗൺസിൽ അംഗങ്ങളായും
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തു.