ഗവർണ്ണർക്ക് എതിരായി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജ്ജികൾ സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും

Advertisement

ന്യൂഡല്‍ഹി.ഗവർണ്ണർക്ക് എതിരായി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജ്ജികൾ സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ബില്ലുകളിൽ ഒപ്പിടാൻ തയ്യാറാകാത്ത ഗവർണ്ണറുടെ നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച റിട്ട് ഹർജ്ജി മൂന്നാമത്തെ ഇനമായാണ് സുപ്രിം കോടതി ലിസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

ബില്ലുകളിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്ന ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജ്ജി കഴിഞ്ഞ വർഷം കേരള ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി തള്ളിയ ഹരജിയിലെ അപ്പീൽ പ്രത്യേക അനുമതി ഹരജിയായി 7 മത്തെ ഇനമായാണ് സുപ്രിം കോടതി പരിഗണിയ്ക്കുക. കഴിഞ്ഞ തവണ സംസ്ഥാനം നല്കിയ റിട്ട് ഹർജ്ജി പരിഗണിച്ചപ്പോൾ പൻചാബ് കേസിലെ വിധി വായിച്ച് തുടർ നടപടികൾ സ്വികരിച്ച് അറിയിക്കാൻ രണ്ടാം എതിർ കക്ഷിയായ ഗവർണ്ണറുടെ ഒഫിസിനോട് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതെ തുടർന്ന് കേരള നിയമസഭ പാസാക്കിയ 7 ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചു. ഇക്കാര്യം ഇന്ന് സോളിസിറ്റർ ജനറൽ സുപ്രിം കോടതിയെ അറിയിക്കും. ഭരണ ഘടനയുടെ 168 ആം അനുചേദം അനുസരിച്ച് ഗവർണ്ണർ നിയമ നിർമ്മാണ സഭയുടെ ഭാഗമാണെന്നാണ് സംസ്ഥാന സർക്കാർ വാദം. മുൻപ് അംഗികരിച്ച 3 ഒർഡിനൻസുകൾ ബില്ലുകളായ് മുൻപിൽ എത്തിയപ്പോൾ ഗവർണ്ണർ ഒപ്പിട്ടില്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ ആക്ഷേപം. ഈ മുന്ന് ബില്ലുകൾക്ക് ഉൾപ്പടെ ആകെ 8 ബില്ലുകൾക്ക് കഴിഞ്ഞ എഴ് മുതൽ ഇരുപത്തി മൂന്ന് മാസം വരെ ആയി അംഗീകാരം നല്കിയിട്ടില്ല. സംസ്ഥാന സർക്കാരിനെ മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാലിന്റെ നേത്യത്വത്തിൽ, അഡ്വക്കേറ്റ് ജനറൽ ഗോപാലക്യഷ്ണക്കുറുപ്പ്, സ്റ്റാന്റിംഗ് കൌൺസിൽ സി.കെ ശശി , വി.മനു, സിദാന്ത് കോഹ്ലി, മിനാ കെ പൌലോസ് എന്നിവരാണ് പ്രതിനിധീകരിയ്ക്കുക.

Advertisement