കോഴിക്കോട്. നവകേരള സദസിനെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരുടെ കഴുത്തു ഞെരിച്ച ഡി.സി.പി കെ.ഇ ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിൻ്റെ മാർച്ച് ഇന്ന്.
കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്കാണ് മാർച്ച് നടത്തുക. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ മാർച്ച് ഉദ്ഘാടനം ചെയ്യും.
ജനാധിപത്യ സമരത്തിന്റെ കഴുത്ത് ഞെരിക്കുന്ന പൊലീസ് -ഡിവൈഎഫ്ഐ ഗുണ്ടാവാഴ്ചക്കെതിരെ എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കഴിഞ്ഞദിവസം നവ കേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തകരുടെ കഴുത്ത് ഞെരിച്ച ഡിസിപി കെ.ഇ. ബൈജു നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധവും നടക്കുന്നത്.