പോലീസ് മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നു

Advertisement

തിരുവനന്തപുരം.പോലീസിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി പരിശോധനയും പഠനവും നടത്താന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന് അനുമതി നല്‍കി. അപ്രധാനമായ തസ്തികകളാണ് വെട്ടിക്കുറയ്ക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ചില വകുപ്പുകളിലെ കാലഹരണപ്പെട്ട തസ്തികള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിലെ മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം. അപ്രധാനമായ തസ്തികള്‍ കണ്ടെത്താന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനെ ചുമതലപ്പെടുത്തി. ഇതിനായി ആഭ്യന്തരവകുപ്പില്‍ പ്രവര്‍ത്തിപഠനം നടത്തും. മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ഡിസംബര്‍ മാസത്തില്‍ പരിശോധന നടത്താനാണ് അനുമതി. മലപ്പുറം ജില്ലയിലാണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തുക. ഡിസംബര്‍ 19,20,21,22 തീയതികളിലാണ് വിവരശേഖരണം നടത്തും. മലപ്പുറം ജില്ലാ പോലീസ് കാര്യാലയം, ക്രൈംബ്രാഞ്ച്, മലബാര്‍ സ്‌പെഷ്യല്‍ പോലീസ്, റാപ്പിഡ് റെസ്‌പോണ്‍സ് ആന്റ് റെസ്‌ക്യൂഫോഴ്‌സ് എന്നിവിടങ്ങളിലാണ് പരിശോധന. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ സെക്ഷന്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പഠനം നടത്തുന്നത്. ആധുനികവല്‍ക്കരണത്തെ തുടര്‍ന്ന് ചില തസ്തികകള്‍ അപ്രധാനമായെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പഠനത്തിന് ശേഷം
സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി.

Advertisement