മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസ്, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കർശന നടപടികൾ ഡിസംബർ 14 വരെ പാടില്ലെന്ന് ഹൈക്കോടതി

Advertisement

കൊച്ചി.മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കർശന നടപടികൾ ഡിസംബർ 14 വരെ പാടില്ലെന്ന് ഹൈക്കോടതി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്ര ശേഖർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
കേസിൽ കർശന നടപടി ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചതും കോടതി രേഖപ്പെടുത്തി.
പോലീസ് കേസിലെ പരാതിക്കാരൻ ആയ ഡോക്ടർ പി സരിൻ അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.
എറണാകുളം സെൻട്രൽ പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയെ സമീപിച്ചത്.ഹർജി ഹൈക്കോടതി ഡിസംബർ 14 ന് വീണ്ടും പരിഗണിക്കും
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമം വഴി വിദ്വേഷ പ്രചാരണം നടത്തിയെന്നതsക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്.