ചില നേതാക്കള്‍ സാധാരണക്കാരന്‍റെ വേഷം കെട്ടാന്‍ ശ്രമിക്കുന്നു

Advertisement

കോഴിക്കോട്.പുതിയ രാഷ്ട്രീയ ശൈലിയെ വിമർശിച്ച് രാഹുൽ ഗാന്ധി എം പി. ആഢംബര വാച്ച് കെട്ടാതെയും ലളിതമായ വസ്ത്ര ധാരണത്തിലൂടെയും സാധാരണക്കാരനാകാൻ ശ്രമം നടക്കുന്നു. ഈ രാഷ്ട്രീയക്കാരുടെ വീടുകളിൽ ചെന്നാൽ ആഡംബര വാഹനങ്ങൾ ഉൾപ്പെടെ കാണാൻ കഴിയും. യഥാർത്ഥ രാഷ്ട്രീയക്കാരനെ കണ്ടെത്താൻ പുതിയ സാങ്കേതിക വിദ്യ കണ്ടുപിടിക്കണമെന്നും രാഹുൽ ഗാന്ധി കോഴിക്കോട് പറഞ്ഞു. ‘ സീതി ഹാജി നിലപാടുകളുടെ നേതാവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം .