ഓയൂരിൽ കുട്ടിയെ തട്ടികൊണ്ട് പോയ കേസ്, പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം

Advertisement

കൊല്ലം.ഓയൂരിൽ കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം. പ്രതികളെ പിടികൂടാൻ കഴിയാതെ ഇരുട്ടിൽ തപ്പി പോലീസ്.പാരിപ്പള്ളിയിൽ ഓട്ടോയിൽ എത്തിയ പ്രതികൾ ഏഴ് മിനിട്ട് പാരിപ്പള്ളിയിൽ ചിലവഴിച്ചിച്ചു. കുട്ടിയെ ആശ്രാമത്ത് ആദ്യം കൊണ്ടുവന്നതും കാറിലെന്ന് സൂചന. പ്രതികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി. പ്രതികൾക്കായി വ്യാപക തിരിച്ചിൽ .

ഓയൂരിലെ ആറുവയസുകാരിയെ ​ തട്ടിക്കൊണ്ടുപോയ സംഘത്തെ തേടി പോലീസിൻ്റെ അലച്ചിൽ തുടരുകയാണ്.പ്രൊഫഷണൽ സംഘമല്ല കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് ആവർത്തിക്കുന്ന പോലീസിന് കുട്ടിയെ കിട്ടി 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് പോലീസിന് വലിയ നാണക്കേടാണ് ഉണ്ടാക്കീയിരിക്കുന്നത്. ഇതോടെയാണ് അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പുതിയ സംഘത്തെ രൂപീകരിച്ചത്.

കാണാമറയത്തുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുമ്പോഴും സംഘത്തെ കുറിച്ച് പൊലീസിന് മുന്നിലുള്ളത് ചില സംശയങ്ങൾ മാത്രമാണ് . കുട്ടിയെ ഇന്നലെ ആശ്രാമത്തേക്ക് എത്തിച്ചത് കാറിലാണെന്നും പോലീസ് ഉറപ്പിക്കുന്നു. കാറിൽ കുട്ടിയെ ആശ്രാമത്ത് എത്തിച്ച സംഘം കുട്ടിയെ ഇറക്കി വിടാനുള്ള സ്ഥലം കണ്ടെത്തിയെന്നും തുടർന്ന് സ്ത്രീയ്ക്ക് ഒപ്പം ഓട്ടോയിൽ കയറ്റി വിട്ടുവെന്നുമാണ് പോലീസിന് കണ്ടെത്തൽ.തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാർ ഉപേക്ഷിച്ച് നീലക്കാറിലാണ് ഇന്നലെ കുട്ടി യുവതിയും സംഘവും കൊല്ലം നഗരത്തിലെത്തിച്ചത്. പ്രതികൾ പാരിപ്പള്ളിയിൽ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.ഓട്ടോ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിൻ്റേതാണ് ഓട്ടോയെന്നാണ് പോലീസിൻ്റെ നിഗമനം.
പ്രതികൾ 7 മിനിട്ട് പാരിപ്പള്ളിയിൽ ചിലവിഴിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയവർ കൊല്ലം ജില്ലക്കാർ തന്നെയെന്നാണ് അന്വേഷണ സംഘത്തിന്റെ നി​ഗമനം. പ്രതികൾ തിരഞ്ഞെടുത്ത വഴികേന്ദ്രീകരിച്ചാണ് ഈ നിഗമനത്തിലേക്ക് പോലീസ് എത്തിയത്. കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രക്ഷാ പ്രവർത്തനം നടത്തിയവരേയും, കുട്ടിയുടെ സഹോദരനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. നിലവിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കുട്ടിയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും പോലീസ് ഉടൻ ശേഖരിക്കും. കുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാരുടെ വിലയിരുത്തൽ.

Advertisement