യുഡിഎഫ് കോട്ടയില്‍ തുള വീഴ്ത്തി മലപ്പുറം ജില്ലയിൽ നവകേരള സദസ്സ് പര്യടനം തുടരുന്നു

Advertisement

മലപ്പുറം. യുഡിഎഫ് കോട്ടയില്‍ തുള വീഴ്ത്തി മലപ്പുറം ജില്ലയിൽ നവകേരള സദസ്സ് പര്യടനം തുടരുന്നു.ഇന്നും മുസ്ലിം ലീഗ് നേതാവിന്റെ മകൻ നവകേരള സദസിൽ പങ്കെടുത്തു.മുൻ മഞ്ചേരി എംഎൽഎയും മുതിർന്ന ലീഗ് നേതാവുമായ ഇസ്ഹാഖ് കുരിക്കളിന്റെ മകൻ മൊയ്ദീൻ കുരിക്കൾ ആണ് പരിപാടിക്ക് എത്തിയത്. തുടര്‍ച്ചയായ ലീഗ് പങ്കാളിത്തം, എല്‍ഡിഎഫിലേക്ക് ഒരു വിഭാഗത്തിന്‍റെ താല്‍പര്യം ആണ് കാട്ടുന്നതെന്ന വിലയിരുത്തലുണ്ട്.

നവകേരള സദസ് ആരംഭിച്ചത് മുതൽ യൂഡിഎഫ് വിലക്ക് ലംഘിചുകൊണ്ട് ലീഗ് -കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
മുൻ മഞ്ചേരി എംഎൽഎയും ലീഗ് എംഎൽഎയുമായിരുന്ന ഇസ്ഹാഖ് കുരിക്കളിന്റെ മകൻ മൊയ്‌ദീൻ കുരിക്കൾ ഇന്ന് പ്രഭാത യോഗത്തിൽ പങ്കെടുത്തു. രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മൊയ്‌തീൻ കുരിക്കൾ പറഞ്ഞു

ലീഗ് പ്രതിനിധികൾ നവകേരള സദസിൽ പങ്കെടുക്കണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.നവകേരള സദസ് വേദികളിൽ ഇന്നും മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനെയും കോൺഗ്രസിനെയും കടന്നാക്രമിച്ചു. കൊണ്ടോട്ടിയിൽ യൂത്ത് കോൺഗ്രസും മഞ്ചേരിയിൽ യൂത്ത് ലീഗ് പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.കോൺഗ്രസ് -യൂത്ത് ലീഗ് പ്രവർത്തകരെ കരുതൽ തടങ്കലിലും ആക്കിയിരുന്നു. ഒറ്റക്കെട്ടായ സ്വഭാവം കാട്ടുന്ന ലീഗിലെ വ്യതിചലനം വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്. അക്കാര്യം കൊണ്ടുമാത്രം ഇടതു തന്ത്രം വിജയിച്ചനിലയാണ്.

ഇന്ന് കൊണ്ടോട്ടി ,മഞ്ചേരി, മങ്കട, മലപ്പുറം, മണ്ഡലങ്ങളിലാണ് നവകേരള സദസ്സിന്റെ പര്യടനം.

Advertisement