2023 നവംബർ 30 വ്യാഴം
BREAKING NEWS
👉കൊല്ലം പുനലൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ചു കയറി മുൻ കായിക താരം മരിച്ചു. കൊല്ലം തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25) മരിച്ചത്.തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ ഹവീൽദാരാണ്. ദേശീയ മെഡൽ ജേതാവും
സ്കൂൾ കായികമേളകളിലെ മിന്നും താരവും ആയിരുന്നു.
👉മറ്റപ്പള്ളിയിലെ കുന്നിടിക്കൽ; നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ഫയൽ കാണാനില്ലെന്നും റിപ്പോർട്ടിൽ പരാമർശം
👉കണ്ണൂരിൽ കിണറ്റിൽ വീണ പുലി ചത്ത സംഭവം: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയല്ലെന്ന് വനം മന്ത്രി.
👉 പത്തനംതിട്ട കണ്ണങ്കര തോട്ടിൽ മരിച്ച നിലയിൽ ഉടുമ്പ് കുഞ്ഞുമോൻ എന്ന ഷെരീഫ് (42) യുവാവിൻ്റെ ജഢം കണ്ടെത്തി.
👉 കാലാവസ്ഥ ഉച്ചകോടി ഇന്ന് ദുബൈയിൽ, കോപ്പ് 28 ൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എത്തും.
👉തെലങ്കാന വോട്ടെടുപ്പ് തുടങ്ങി ,ശക്തമായ പോരാട്ടവുമായി മുന്നണികൾ, വോട്ടെടുപ്പ് വൈകിട്ട് 6 വരെ
👉 സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഇന്ന് രാവിലെ 11ന് തിരുവനന്തപുരം കോട്ടൺഹിൽ സ്ക്കൂളിൽ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.
👉പിവി അൻവറിനെതിരായ മിച്ചഭൂമി കേസ്, വിവരാവകാശ പ്രവർത്തകൻ ഇന്ന് ഹൈക്കോടതിയിലേക്ക് ‘ലാൻ്റ് റവന്യു ബോർഡ് അൻവറിനെ സഹായിച്ചു എന്ന് ആരോപണം
👉സി പി ഐ നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്, കാനം രാജേന്ദ്രൻ്റെ അവധി അപേക്ഷ പരിഗണിക്കും.
👉കണ്ണൂർ വിസി നിയമനം:
സുപ്രീം കോടതി വിധി ഇന്ന് രാവിലെ 10.30 ന്.
👉നവകേരള സദസ് മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും.
👉കോട്ടയം സിജെഎമ്മിനെതിരായ അഭിഭാഷകരുടെ അസഭ്യവർഷം; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
…
‘
🌴 കേരളീയം🌴
🙏സംസ്ഥാനത്തു ന്യായവില രേഖപ്പെടുത്താത്ത ഭൂമിക്കു വില കുറച്ചു കാണിച്ചു വിറ്റതിന്റെ പേരില്‍ രജിസ്ട്രേഷന്‍ വകുപ്പ് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചു. 1986 മുതലുള്ള കേസുകള്‍ക്കു നോട്ടീസ് അയച്ചു തുടങ്ങി.
🙏തിരുവനന്തപുരം വട്ടപ്പാറയില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ല. ഇന്നലെ രാവിലെ സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥികള്‍ രാത്രി വൈകിയും തിരിച്ചെത്തിയില്ല. വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികള്‍ വീട് വിട്ട് പോയതായേക്കാമെന്നാണ് സൂചന.
🙏പീഡന കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതിന് ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി.മനുവിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
🙏യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ പോലീസ് എറിഞ്ഞ കണ്ണീര്‍വാതക ഷെല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടുത്തു പോലീസുകാര്‍ക്കിടയിലേക്ക് എറിഞ്ഞു. പോലീസുകാര്‍ ചിതറിയോടി. കെഎസ് യു പ്രവര്‍ത്തകന്റെ കഴുത്തു ഞെരിച്ച കോഴിക്കോട് ഡിസിപി കെ.ഇ ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ട് പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
🙏നവകേരള സദസിന്റെ ബസിനു മുന്നിലേക്കു ചാടിവീണ് ജീവഹാനി വരുത്തരുതെന്നും അതു തടയുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടോട്ടിയിലെ നവകേരള സദസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധമാകാം എന്നാല്‍ അപകടം വിളിച്ചു വരുത്തുന്നതു നല്ലതല്ല. തന്നെ കരിങ്കൊടി കാണിച്ചവരെ താന്‍ കൈവീശി
കാണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
🙏കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരേ ഡിസംബര്‍ 14 വരെ കടുത്ത നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി. മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഇടപെടല്‍.
🙏കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ കേസുമായി തനിക്കു ബന്ധമില്ലെന്ന് വ്യവസായി ഗോകുലം ഗോപാലന്‍. തന്റെ ഇടപാടുകാരനായ അനില്‍കുമാറുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തിരക്കാനാണ് ഇഡി വിളിപ്പിച്ചതെന്ന് ഗോകുലം ഗോപാലന്‍ വ്യക്തമാക്കി.
🙏പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്കു സര്‍വീസ് നടത്തിയിരുന്ന റോബിന്‍ ബസിന്റെ പെര്‍മിറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. നിരന്തരം നിയമലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കെ. കിഷോര്‍ എന്നയാളുടെ പേരിലുള്ള പെര്‍മിറ്റ് റദ്ദാക്കിയത്. ബസ് പിടിച്ചെടുത്ത് പത്തനംതിട്ട പോലീസ് ക്യാമ്പിലേക്കു മാറ്റിയിരുന്നു.
🙏സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടിച്ചെന്ന് അരികിലെത്തിയ കുഞ്ഞിനോടു മുഖ്യമന്ത്രി പിണറായി വിജയന്‍ കുശലം പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. പിണറായി എന്നു വിളിച്ചു കൊണ്ടാണ് കുഞ്ഞ് ഓടിയെത്തി മുഖ്യമന്ത്രിക്കു കൈ കൊടുത്തത്. ചിരിച്ചുകൊണ്ട് മുഖ്യമന്ത്രിയും കുഞ്ഞിനു കൈ കൊടുത്തു. എന്താണ് ഇയാളുടെ പേരെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനു കുഞ്ഞ് മറുപടി പറഞ്ഞു. ഇതിനു പിറകേ, ശരി, ഓക്കെ ബൈ ബൈ എന്നു പറഞ്ഞ് മുഖ്യമന്ത്രി പോകുന്ന വീഡിയോ മന്ത്രി വി ശിവന്‍കുട്ടിയാണ് പങ്കുവച്ചത്.
🙏നവകേരള സദസില്‍ നിവേദനം ലഭിച്ച് മണിക്കൂറുകള്‍ക്കകം ഒന്‍പത് വയസുകാരന് ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കിയെന്ന് മന്ത്രി പി പ്രസാദ്. തിരൂര്‍ സ്വദേശിനി ആസിഫയുടെ മകന്‍ മുഹമ്മദ് അഷ്മിലിനാണ് 12 ലക്ഷം രൂപയോളം ചെലവു വരുന്ന ശസ്ത്രക്രിയ. രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കായാണ് പണം അനുവദിച്ചതെന്ന് മന്ത്രി പ്രസാദ് അറിയിച്ചു.
🙏കേരളത്തെ കേന്ദ്രം സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം പണം നല്കിയെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും പഴിക്കുന്ന പശ്ചാത്തലത്തില്‍ നിജസ്ഥിതിക്കായി സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.
.🙏തന്റെ വീട്ടില്‍ ഒരു വിഭാഗം എ ഗ്രൂപ്പുകാര്‍ യോഗം ചേര്‍ന്നെന്ന പ്രചാരണം തെറ്റാണെന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തനിക്കെതിരെ പ്രചാരണം നടത്തുന്നവരെ നന്നായി അറിയാമെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുടെ മരണ ശേഷം പല ഗ്രൂപ്പുകളായി മാറിയ എ ഗ്രൂപ്പിലെ തിരുവഞ്ചൂര്‍ പക്ഷം ഇപ്പോള്‍ കെ.സി വേണുഗോപാല്‍ ഗ്രൂപ്പിനൊപ്പമാണ്.
🙏കൊലക്കേസില്‍ വിധി പറയുന്ന ദിവസം കോടതിയില്‍ എത്താതെ മദ്യപിക്കാനായി മുങ്ങിയ പ്രതിയെ പോലീസ് പൊക്കി. തിരുവനന്തപുരം മംഗലപുരം സ്വദേശിയായ ബൈജുവാണ് വിധി പറയുന്ന ദിവസം കോടതിയില്‍ ഹാജരാകാതിരുന്നത്. ഇതോടെ വഞ്ചിയൂര്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചു. അന്വേഷിച്ചെത്തിയ മംഗലപുരം പൊലീസിനോട് വിധിക്കു മുമ്പായി മദ്യപിക്കാന്‍ പോയെന്നാണു ബൈജു പറഞ്ഞത്. ബൈജുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.
🙏കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ റിമാന്‍ഡിലുള്ള പ്രതിയും ബാങ്കിന്റെ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെ മകനുമായ അഖില്‍ ജിത്ത് കൊച്ചിയിലെ പിഎംഎല്‍എ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി. തനിക്കെതിരെ തെളിവില്ലെന്നും തന്നെ വ്യാജമായി എന്‍ഫോഴ്സ്മെന്റ് പ്രതി ചേര്‍ത്തതാണെന്നുമാണ് വാദം.
🙏കൊല്ലം ചവറയില്‍ പതിനേഴുകാരിയെ കാണാതായ സംഭവത്തില്‍ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വി.എസ്. പ്രദീപ്, ഇന്‍സ്പെക്ടര്‍ ദിനേശ്കുമാര്‍ എന്നിവര്‍ക്കെതിരേ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കഴിഞ്ഞ ഫെബ്രുവരി 21 നാണു പെണ്‍കുട്ടിയെ കാണാതായത്.
🙏രണ്ടു മാസം മുമ്പ് ബ്ലാങ്ങാട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്ത ഫ്ളോട്ടിംഗ് ബ്രിഡ്ജ് കനത്ത തിരയില്‍പെട്ട് തകര്‍ന്നതല്ലെന്നും അഴിച്ചു മാറ്റിവച്ചതാണെന്നും അധികൃതരുടെ വിശദീകരണം. എന്നാല്‍ സുരക്ഷാ പരിശോധനകളില്ലാതെയാണ് പദ്ധതി തുടങ്ങിയതെന്ന് ആരോപിച്ച് നഗരസഭയിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.
🙏കടല്‍ ക്ഷോഭത്തില്‍ പാച്ചല്ലൂര്‍ പനത്തുറ തീരത്തുണ്ടായിരുന്ന രണ്ടു മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു. ആറു വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
🙏കോഴിക്കോട് കലക്ട്രേറ്റ് ഓഫീസില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ജീവനക്കാരന്‍ മരിച്ചു. എഡിഎം ഓഫീസ് ജീവനക്കാരനായ എം ഗിരീഷാണ് (52) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്.
🇳🇪 ദേശീയം 🇳🇪
🙏പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിപ്രകാരമുള്ള സൗജന്യ റേഷന്‍ ജനുവരി മുതല്‍ അഞ്ചു വര്‍ഷത്തേക്കുകൂടി നീട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പദ്ധതിയനുസരിച്ച് ഒരാള്‍ക്ക് അഞ്ചു കിലോ വീതവും അന്ത്യോദയ പദ്ധതിയില്‍ ഒരു കുടുംബത്തിന് 35 കിലോയും ഭക്ഷ്യധാന്യം ഓരോ മാസവും ലഭിക്കും.
🙏ശക്തമായ മഴമൂലം ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ട്. ചെന്നൈ അടക്കം അഞ്ചു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ഇന്നും തീവ്ര മഴ തുടരും. ഞായറാഴ്ചവരെ മഴയെന്നാണു മുന്നറിയിപ്പ്.
🙏ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ പാകിസ്ഥാനിലേക്കു പോയി വിവാഹം ചെയ്ത യുവതി തിരികേ ഇന്ത്യയിലെത്തി. വാഗാ അതിര്‍ത്തി വഴിയാണ് രാജസ്ഥാന്‍ സ്വദേശിനിയായ അഞ്ജു തിരിച്ചെത്തിയത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലിനുശേഷം അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിച്ച അഞ്ജു ഉടന്‍ ഡല്‍ഹിയിലേക്ക് പോകും. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയും 34 കാരിയുമായ അഞ്ജു കഴിഞ്ഞ ജൂലൈയിലാണ് പാകിസ്ഥാനിലേക്കു പോയത്. നസ്‌റുല്ല എന്നയാളെ വിവാഹം ചെയ്ത ശേഷം ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമ എന്ന പേരു സ്വീകരിച്ച് ഖൈബര്‍ മേഖലയില്‍ താമസിച്ചു വരികയായിരുന്നു.
🇦🇺അന്തർദേശീയം 🇦🇽
🙏ഗോലാന്‍ കുന്നുകളില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ പൊതുസഭ പ്രമേയം പാസാക്കി. ഇന്ത്യ അടക്കം 91 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. ഇസ്രയേല്‍, യുഎസ്, യുകെ എന്നിവയടക്കം എട്ടു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ക്കുകയും 62 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
🙏ചീഞ്ഞഴുകിയ ഉരുളക്കിഴങ്ങില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച ഒരു കുടുംബത്തിലെ നാലു പേര്‍ മരുച്ചു. റഷ്യയിലെ ടാറ്റര്‍സ്ഥാനിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് സംഭവം. മിഖായേല്‍ ചെലിഷെവ് എന്ന 42 കാരനായ നിയമ പ്രൊഫസറുടെ വീട്ടിലെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ബേസ്‌മെന്റില്‍ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങ് എടുക്കാന്‍ പോയ നാലു പേരാണു മരിച്ചത്.
🙏ആത്മഹത്യ ചെയ്ത 16 കാരി മകളുടെ മൃതദേഹം മാതാപിതാക്കള്‍ പ്രേതവിവാഹത്തിനായി ഏഴേമുക്കാല്‍ ലക്ഷം രൂപയ്ക്കു വിറ്റു. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള സണ്‍ എന്നയാളാണ് മകളായ സിയാവോദന്‍ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം വിറ്റത്.
🙏യുഎസിലെ ന്യൂജേഴ്‌സിയില്‍ 23 കാരനായ ഇന്ത്യന്‍ യുവാവ് മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവച്ചു കൊന്നു. ന്യൂജേഴ്സിയിലെ സൗത്ത് പ്ലെയിന്‍ഫീല്‍ഡിലാണ് സംഭവം. ദിലീപ് കുമാര്‍ ബ്രഹ്‌മഭട്ട് (72), ഭാര്യ ബിന്ദു, ഇവരുടെ 38 കാരനായ മകന്‍ യാഷ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 23 കാരനും ഗുജറാത്തിലെ ആനന്ദ് ജില്ലക്കാരനുമായ ഓം ബ്രഹ്‌മഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.
🙏ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിന്റെ 10 ശതമാനം ഓഹരികള്‍ സൗദി അറേബ്യ സ്വന്തമാക്കുന്നു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും സ്പാനിഷ് പശ്ചാത്തല വികസന ഭീമനായ ഫെറോവിയല്‍ കമ്പനിയും ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവച്ചു.
🙏രണ്ടു വര്‍ഷമായി ഉപയോഗിക്കാത്ത ഇ മെയില്‍ അടക്കമുള്ള ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ ഈയാഴ്ച മുതല്‍ നീക്കം ചെയ്യും.
⚽ കായികം ⚽
🙏ഐ എസ് എല്ലിലെ ചെന്നൈന്‍ എഫ്‌സിക്കെതിരായ ആവേശപോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഇരുകൂട്ടരും മൂന്ന് വീതം ഗോളടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. സമനിലയായെങ്കിലും 17 പോയിന്റുകളുമായി ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമതുള്ള ഗോവക്ക് 16 പോയിന്റാണുള്ളത്.