കൊച്ചി: ലൈംഗിക പീഡനക്കേസിൽ ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ പി.ജി മനുവിനെ പുറത്താക്കി.രാജി അഡ്വ.ജനറൽ എഴുതി വാങ്ങി. പൊലീസ് ഉടൻ ചോദ്യം ചെയ്യും.ഇന്നലെയാണ് 25കാരിയുടെ പരാതിയിൽ മനുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ നിയമ സഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗക്കുറ്റത്തോടൊപ്പം ഐടി ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ഇന്നലെ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചോറ്റാനിക്കര പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
2018ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ ഇരയാണു പരാതിക്കാരി. കേസുമായി ബന്ധപ്പെട്ട നിയമസഹായം പ്രതി സഹായം ചെയ്‌തെന്നാണു പരാതിയിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെന്നു പറഞ്ഞ് കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു.റൂറൽ എസ്.പിക്കാണ് ആദ്യം പരാതി നൽകിയത്. പിന്നീട് ചോറ്റാനിക്കര പൊലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഐ.പി.സി 354, 376, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് മനുവിനെതിരെ കേസെടുത്തത്.
ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനാണ്.