റോബിൻ ബസിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി

Advertisement

റോബിൻ ബസിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. തുടർച്ചയായ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തുരിലേക്ക് സർവീസ് നടത്തിയ ബസിനെതിരെ നടപടി എടുത്തിരിക്കുന്നത്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് ചട്ടം ലംഘിച്ച് സ്‌റ്റെജ് കാരിയേജായി സർവീസ് നടത്തിയെന്നാണ് കണ്ടെത്തൽ. ഇതിന്റെ ഭാഗമായി ബസ് പിടിച്ചെടുക്കുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലന്ന് കാണിച്ചാണ് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി പെർമിറ്റ് റദാക്കി ഉത്തരവിറക്കിയത്.