തിരുവനന്തപുരം: ചികിൽസയ്ക്കായി അവധി അപേക്ഷ നൽകിയ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പകരം ആർക്കും ചുമതല നൽകില്ല. കാനം മടങ്ങിയെത്തുന്നതുവരെ നേതൃത്വം കൂട്ടായി സെക്രട്ടറിയുടെ ചുമതലകൾ നിർവഹിക്കും.
കാനത്തിന്റെ അവധി അപേക്ഷയിൽ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം.
കാനത്തിന്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം അത് കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിഞ്ഞില്ല. അണുബാധയെ തുടർന്ന് പാദം മുറിച്ചു മാറ്റേണ്ടി വന്നു. മൂന്നു മാസത്തെ അവധിയിലാണ് കാനം. അടുത്ത മാസം ചേരുന്ന ദേശീയ നിർവാഹക സമിതിയോഗം കാനത്തിന്റെ വിഷയം ചർച്ച ചെയ്യും.