സിഐടിയു സംസ്ഥാന പ്രസിഡന്റായി ടി.പി. രാമകൃഷ്ണനെ തെരഞ്ഞെടുത്തു

Advertisement

സിഐടിയു സംസ്ഥാന പ്രസിഡന്റായി സിപിഎം സെക്രട്ടേറിയറ്റ് അംഗമായ ടി.പി. രാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റെതാണ് തീരുമാനം. ആനനത്തലവട്ടം ആനന്ദന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിലവിലെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ടി.പി. രാമകൃഷ്ണനെ തെരഞ്ഞെടുത്തത്. എളമരം കരീമാണ് യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ടിപി രാമകൃഷ്ണന്റെ പേര് നിര്‍ദേശിച്ചത്. യോഗത്തില്‍ ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയായി.

Advertisement