തിരുവനന്തപുരം:
കൊലക്കേസിൽ വിധി പറയുന്ന ദിവസം മുങ്ങിയ പ്രതിക്ക് ഒടുവിൽ പതിനേഴര വർഷം കഠിന തടവ് വിധിച്ച് കോടതി. പോത്തൻകോട് കൊയ്ത്തൂർകോണം മോഹനപുരം സ്വദേശി ബൈജുവിനെയാണ് കോടതി ശിക്ഷിച്ചത്. ഇബ്രാഹിം എന്നയാളെ വെട്ടിക്കൊന്ന കേസിലാണ് ശിക്ഷ. ബൈജു മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ ആയതിനാൽ ഇന്നലെ പറയേണ്ട വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അമ്പലത്തിൽ തേങ്ങ ഉടയ്ക്കാൻ പോയെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദേശിച്ചതോടെ വീട്ടിലെത്തിയ പോലീസുകാർ കണ്ടത് അടിച്ചു ഫിറ്റായി കിടക്കുന്ന പ്രതിയെ ആയിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി. 2022 ജൂൺ 17നാണ് മംഗലപുരത്തെ വ്യാപാരി ഇബ്രാഹിമിനെ വാക്കു തർക്കത്തെ തുടർന്ന് ബൈജു വെട്ടിക്കൊന്നത്.
Home News Breaking News കൊലക്കേസിൽ വിധി പറയാനിരിക്കെ പ്രതി അടിച്ചു ഫിറ്റായ നിലയിൽ; പതിനേഴര വർഷം കഠിന തടവ് വിധിച്ച്...