ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,ഗവർണർ രാജിവെക്കണം എം വി ഗോവിന്ദൻ

Advertisement

തിരുവനന്തപുരം.കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പുനർനിയമനക്കേസിലെ വിധി, രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. പുനർനിയമന ഉത്തരവിൽ ഒപ്പുവച്ചത് ഗവർണറെന്നും സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഗവർണർ രാജിവെക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.

കണ്ണൂർ വിസിയുടെ പടിയിറക്കം, സർക്കാരിൻ്റെ പിൻവാതിൽ രാഷ്ട്രീയ നിയമനങ്ങൾക്കേറ്റ തിരിച്ചടിയെന്ന രാഷ്ട്രീയ ആരോപണവുമായി പ്രതിപക്ഷം.ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറും കുറ്റക്കാരെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. ഗവർണറുടെ രാജി ആവശ്യമുയർത്തി പ്രതിരോധം തീർത്ത് സിപിഐഎം.

ഗവർണറുടേത് വ്യാജ മൊഴിയെന്നും ബാഹ്യസമ്മർദ്ദത്തിന് വഴങ്ങിയെങ്കിൽ പദവിയിൽ തുടരാൻ അർഹതയില്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കുറ്റപ്പെടുത്തി. മന്ത്രി ആർ ബിന്ദു രാജിവക്കുംവരെ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ എസ് യു വ്യക്തമാക്കി.

Advertisement