അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് പുറത്തായ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന് പകരം ചുമതല മുല്ലക്കര രത്നാകരന്

Advertisement

പത്തനംതിട്ട:
സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എ പി ജയനെ നീക്കി. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് നടപടി. മുല്ലക്കര രത്‌നാകരന് പകരം ചുമതല നൽകി. എ പി ജയന്റെ അടൂരിലെ ഫാമിനെ കുറിച്ചാണ് ശ്രീന ദേവി പരാതി നൽകിയത്.

അനധികൃതമായി സർക്കാർ പണം കൈപ്പറ്റി പഞ്ചായത്തിനെ ദുരുപയോഗം ചെയ്തു കൊണ്ടാണ് ഫാം പ്രവർത്തിക്കുന്നതെന്ന് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇത് അന്വേഷിക്കാൻ സിപിഐ സംസ്ഥാന സമിതി അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. ആരോപണങ്ങൾ കൃത്യമാണെന്ന് അന്വേഷണ കമ്മീഷന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.

Advertisement