പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അന്തരിച്ച പി സിറിയക്ക് ജോണിൻ്റെ സംസ്ക്കാരം ഇന്ന്

Advertisement

കോഴിക്കോട് : ഇന്നലെ വൈകിട്ട് അന്തരിച്ച മലബാറിലെ കൂടിയേറ്റ കർഷകരുടെ പ്രിയങ്കരനായ നേതാവും മുൻ മന്ത്രിയുമായിരുന്ന പി സിറിയക്ക് ജോൺ (90) ൻ്റെ സംസ്കാരം ഇന്ന് നടക്കും.
രാവിലെ 10 മുതൽ 12 വരെ കോഴിക്കോട് ടൗൺ ഹാളിൽ ഭൗതിക ശരീരം പൊതു ദർശനത്തിനുവെക്കും. സംസ്കാരം വൈകീട്ട് നാലിന് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ചില്‍.

1982-83 കാലഘട്ടത്തിൽ കെ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയായിരുന്നു. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിച്ചിരുന്നു.

കൽപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി നാലാം കേരളനിയമസഭയിലും തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി.

സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച സിറിയക്ക് ജോൺ താ​മ​ര​ശ്ശേ​രി സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​​, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

കെപിസിസി അംഗം, കെപിസിസി എക്സിക്യൂട്ടീവ് അംഗം, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻസിപി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു.
അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളുണ്ട്. 

Advertisement