മലപ്പുറം. വണ്ടൂർ താഴെ ചെട്ടിയാറിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം..വണ്ടൂരിലെനവകേരള സദസ്സിന് ശേഷം പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി യെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.തലയ്ക്ക് പരുക്കേറ്റ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിപി സിറാജിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതിഷേധിച്ചവരെ ഡിവൈഎഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായാണ് ഡിവൈഎഫ്ഐയുടെ ആരോപണം. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.