കോഴിക്കോട് .മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് കോഴിക്കോട് തുടക്കം. 4 ദിവസങ്ങളിലായി ബീച്ചിൽ നടക്കുന്ന പരിപാടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മലബാറിലെ സമുദായങ്ങൾ, ജീവിതം, രാഷ്ട്രീയം, സാഹിത്യം, സംസ്കാരം, ചരിത്രം, ഭാഷകൾ, യാത്രകൾ, കലകൾ എന്നിവ അടയാളപ്പെടുത്തുന്ന സെഷനുകളായിരിക്കും ഫെസ്റ്റിവലിന്റെ സവിശേഷത.
സൂഫി സംഗീതജ്ഞരായ വാർസി സഹോദരന്മാരുടെ ഖവാലി നിശ ആദ്യ ദിനം അരങ്ങേറി. പുസ്തക ചര്‍ച്ചകള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍, ഡോക്യുമെന്ററി പ്രദർശനങ്ങൾ, സംഗീത സദസ്സുകൾ, കലാപ്രകടനങ്ങൾ എന്നിവക്കും ഫെസ്റ്റിവൽ വേദിയാകും. മാപ്പിള, ദലിത്, ആദിവാസി ജീവിതങ്ങളെ ഡോക്യുമെന്റ് ചെയ്യുന്ന സമാന്തര സിനിമകളുടെ പ്രദർശനവും തുടർചർച്ചകളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. ‘കടൽ’ ആണ് ഇത്തവണത്തെ ഫെസ്റ്റിവൽ തീം.