കൊച്ചി.വ്യാജരേഖ ആരോപണങ്ങൾക്കിടെ യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും.എറണാകുളം എ.ജെ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽമാങ്കൂട്ടത്തിൽ ചുമതല ഏറ്റെടുക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പുതിയ നേതൃത്വത്തിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും
പുതിയ നേതൃത്വം ചുമതല ഏറ്റെടുക്കുന്നതിനെതിരെ മൂവാറ്റുപുഴ സ്വദേശി നൽകിയ ഹർജി കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.യൂത്ത്കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എറണാകുളം ജില്ലയിൽ എ ഐ ഗ്രൂപ്പുകൾക്കിടയിലെ തർക്കവും രൂക്ഷമാണ്. ഐ വിഭാഗത്തിലെ സിജോ ജോസഫിനെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടായി പ്രഖ്യാപിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് നിലപാടിലാണ് എ ഗ്രൂപ്പ്.
Home News Breaking News വ്യാജരേഖ ആരോപണങ്ങൾക്കിടെ യൂത്ത് കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേൽക്കും