അടൂര്‍. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് എ.പി.ജയനെ മാറ്റിയതുമായി ബന്ധപ്പെട്ട പാർട്ടിയിൽ പൊട്ടിത്തെറി. ജില്ലാ സെക്രട്ടറിക്ക് പിന്തുണ പ്രഖ്യാപിച്ച് പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റി ഒന്നടങ്കം രാജിവച്ചു. ഇന്നലെ രാത്രി ലോക്കൽ കമ്മിറ്റി യോഗം ചേർന്നാണ് രാ ജിവച്ചത്.
എ.പി.ജയൻ താമസിക്കുന്ന സ്ഥലത്തെ ലോക്കൽ കമ്മിറ്റിയാണിത്. 17 ബ്രാഞ്ച് കമ്മിറ്റിയും നാനൂറോളം അംഗങ്ങളുമുള്ള ജില്ലയിലെ എറ്റവും വലിയ ലോക്കൽ കമ്മിറ്റിയാണിത്.വരും ദിവസങ്ങളിലും കൂടുതൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജി വെച്ചേക്കും എന്നാണ് എപിജയൻ അനുകൂലികൾ പറയുന്നത്.