നവകേരള സദസ്; വേദിക്കരികിൽ ഗ്യാസ് ഉപയോഗിച്ച് പാചകം പാടില്ല; വ്യാപാരികൾക്ക് പൊലീസിൻറെ ‘വിചിത്ര’ നിർദേശം

Advertisement

കൊച്ചി:ആലുവയിൽ നവകേരള സദസ് നടക്കുന്ന വേദിക്കരികിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് വ്യാപാരികൾക്ക് നൽകി.

മറ്റെവിടെയെങ്കിലും ഭക്ഷണം പാകം ചെയ്ത് ഹോട്ടലിൽ എത്തിച്ച് വിൽക്കാം. നവകേരള സദസ് നടക്കുന്ന ദിവസം ജോലിക്കെത്തുന്ന തൊഴിലാളികൾ പൊലീസ് സ്റ്റേഷനിലെത്തി താത്കാലിക തിരിച്ചറിയൽ കാർഡ് കൈപ്പറ്റണമെന്നും ആലുവ ഈസ്റ്റ് പൊലീസിൻറെ നോട്ടീസിലുണ്ട്. ഈ മാസം ഏഴിന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്താണ് നവകേരള സദസ്. എന്നാൽ പരിപാടിയിൽ വൻജനപങ്കാളിത്തമുണ്ടാകുമെന്നും സുരക്ഷാ മുൻകരുതലിൻറെ ഭാഗമായുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വിശദീകരിച്ചു.