ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ: ജില്ല കലോത്സവ വിഭവ സമാഹരണം വിവാ​ദത്തിൽ

Advertisement

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിനായുള്ള വിഭവസമാഹരണം വിവാദത്തിൽ. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്കൂളാണ് ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നൽകാൻ കുട്ടികൾക്ക് രേഖാമൂലം നിർദേശം നൽകിയത്.

വിഭവങ്ങൾ സമാഹരിച്ച് നൽകാൻ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടെന്ന് സ്കൂൾ പ്രധാനാധ്യാപിക പറഞ്ഞു. എന്നാൽ ഇത്തരമൊരു നിർദ്ദേശം നൽകിയില്ലെന്നും ജനകീയ സമാഹരണമാണ് ഉദ്ദേശിച്ചതെന്നും എഇഒയുടെ വിശദീകരണം.