പെർഫെക്ട് ഒക്കെ… രേഖാചിത്രം…. ഓയൂർ കേസിൽ നിർണായകം

Advertisement

ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് പിടിയിലായ കെ.ആർ.പത്മകുമാറിന് പൊലീസ് വരച്ച  രേഖാചിത്രവുമായി കൃത്യമായ സാദൃശ്യം. തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയുടെ മൊഴിപ്രകാരമാണ് പൊലീസ് പ്രതികളായ ഒരു പുരുഷന്റെയും രണ്ട് സ്ത്രീകളുടെയും രേഖാചിത്രം വരച്ചത്. ഈ രേഖാചിത്രം ഉപയോഗിച്ച് കൊണ്ടായിരുന്നു പൊലീസിന്റെ പിന്നീടുള്ള അന്വേഷണം. സാധാരണ പല കേസുകളിലും പ്രതികളുടെ രേഖാചിത്രം വരച്ച ശേഷം യഥാർഥ പ്രതികളെ പിടിച്ചുകഴിയുമ്പോൾ ഇവ രണ്ടും തമ്മിൽ യാതൊരു സാമ്യവുമില്ലാത്തത് ഏറെ പരിഹാസത്തിന് കാരണം ആകാറുണ്ട്. എന്നാൽ ഈ കേസിൽ ആറു വയസുകാരിയുടെ മൊഴി പൊലീസിന് വഴി കാട്ടുകയായിരുന്നു. നിർണായകമായ വഴിതുറന്നുനൽകിയത്.