സ്കൂൾ വിദ്യാർഥികളുമായുള്ള വിനോദ യാത്ര രണ്ട് ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിൽ,ജാഗ്രത

Advertisement

പാലക്കാട് . സ്കൂള്‍ വിദ്യാർഥികളുമായുള്ള വിനോദ യാത്രയ്ക്ക് വ്യാജരേഖയുണ്ടാക്കി സർവീസിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകൾ കസ്റ്റഡിയിൽ.പാലക്കാട് കാവശ്ശേരിയിലാണ് വടവന്നൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബസുകളാണ് മോട്ടർ വാഹനവകുപ്പ് പിടികൂടിയത്

മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നൽകേണ്ട സാക്ഷ്യപത്രം ബസ് ഉടമ വ്യാജമായി നിർമിക്കുകയായിരുന്നു. വ്യാജ രേഖകൾ സമർപ്പിച്ചതിനും അനുമതിയില്ലാതെ സർവീസ് നടത്താൻ ശ്രമിച്ചതിനും 6250 പിഴ ഈടാക്കി.

ട്രാൻസ്പോർട്ട് കമ്മീഷണർ നേരിട്ടാണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്

Advertisement