നവകേരളസദസ്സ് പാലക്കാട് ജില്ലയില്‍ ഇന്നും പര്യടനം

Advertisement

പാലക്കാട് . നവകേരളസദസ്സ് പാലക്കാട് ജില്ലയില്‍ ഇന്നും പര്യടനം തുടരും.പാലക്കാട്,മലമ്പുഴ,കോങ്ങാട്,മണ്ണാര്‍ക്കാട് മണ്ഡലങ്ങളിലാണ് ഇന്ന് യാത്രയെത്തുക.വിമത കോണ്‍ഗ്രസ് നേതാവ് എവി ഗോവിനാഥ് ഇന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം പ്രഭാതയോഗത്തില്‍ പങ്കെടുക്കും


രാമനാഥപുരം ക്ലബ്ബ് സിക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് മുഖ്യമന്ത്രിയുടെ പ്രഭാതയോഗം.പാര്‍ട്ടി വിലക്ക് ലംഘിച്ച് യുഡിഎഫ് നേതാക്കള്‍ പരിപാടിക്കെത്തുമെന്ന് എകെ ബാലന്‍ നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരൊക്കെ സദസ്സിനെത്തുമെന്നത് സസ്‌പെന്‍സ് വര്‍ദ്ദിപ്പിക്കും.വിമത കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എവി ഗോപിനാഥ് വേദിയിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.11ന് പാലക്കാട് കോട്ടമൈതാനത്തും മൂന്നിന് മുട്ടിക്കുളങ്ങര സെക്കന്റ് ബറ്റാലിയന്‍ പൊലീസ് ക്യാമ്പ് മൈതാനത്തും നാലിന് കോങ്ങാട് ടൗണിലും ആറിന് മണ്ണാര്‍ക്കാട് കിനാതി മൈതാനത്തും നവകേരളസദസ്സുകള്‍ നടക്കും.ഇന്നലെ നാല് മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും കരിങ്കൊടി കാണിച്ചിരുന്നു.ഇന്നും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുളളതായാണ് പൊലീസ് വിലയിരുത്തല്‍

Advertisement