നിമിഷപ്രിയയെ യെമനിൽ സന്ദർശിക്കാൻ മാതാവിന് കേന്ദ്രസർക്കാരിന്റെ അനുമതിയില്ല

Advertisement

ന്യൂ ഡെൽഹി :
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ സന്ദർശിക്കാൻ മാതാവിന് കേന്ദ്രസർക്കാരിന്റെ അനുമതിയില്ല. നിമിഷപ്രിയയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം മാതാവിന് നൽകിയ മറുപടിയിൽ പറയുന്നു. യെമൻ സന്ദർശിക്കാനുള്ള മാതാവിന്റെ നീക്കം യുക്തിപരമല്ലെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

നിലവിൽ വധശിക്ഷ വിധിക്കപ്പെട്ട് സനായിലെ ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ. ശരിയത്ത് നിയമപ്രകാരമുള്ള ചോരപ്പണം കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ നിമിഷപ്രിയയുടെ മോചനം സാധ്യമാകും. നിമിഷപ്രിയയുടെ അമ്മ യെമൻ സന്ദർശിച്ചാൽ അവിടെ സൗകര്യങ്ങളൊരുക്കാൻ സർക്കാരിന് സാധിക്കില്ല. ഇതെല്ലാം വ്യക്തമാക്കിയാണ് വിദേശകാര്യ മന്ത്രാലയം കത്ത് നൽകിയിരിക്കുന്നത്.

Advertisement