കോണ്‍ഗ്രസിനേയും മുസ്ലീം ലീഗിനേയും പ്രതിസന്ധിയിലാക്കി കൂടുതല്‍ നേതാക്കള്‍ നവകേരള സദസില്‍,വേദിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

Advertisement

പാലക്കാട്. യൂത്ത് കോൺഗ്രസ് മാർച്ച് നവ കേരള സദസ്സിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം.കെഎസ് യുവും വേദിയിലേക്ക് മാർച്ച്‌ നടത്തുന്നു.കറുത്ത ബലൂണുകളുമായി ഗോ ബാക്ക് പിണറായി ബാനറുമായാണ് പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

അതേസമയം കോണ്‍ഗ്രസിനേയും മുസ്ലീം ലീഗിനേയും പ്രതിസന്ധിയിലാക്കി കൂടുതല്‍ നേതാക്കള്‍ നവകേരള സദസില്‍ പങ്കെ ടുത്തു.പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥും മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും വനിതാലീഗ് മുന്‍ നേതാവുമായ എംകെ സുബൈദയും പരിപാടിയില്‍ പങ്കെടുത്തു,തന്റെ സാന്നിധ്യത്തിന് രാഷ്ട്രീയമാനം നല്‍കേണ്ടതില്ലെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് നിലപാട് പ്രഖ്യാപിക്കുമെന്ന് എവി ഗോപിനാഥും വികസന കാര്യത്തില്‍ മുഖ്യമന്ത്രിക്കൊപ്പമാണെന്ന് എംകെ സുബൈദയും പറഞ്ഞു


കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അടക്കം കര്‍ശ്ശന നിര്‍ദേശം തളളിയാണ് മുന്‍ എംഎല്‍എ കൂടിയായ വിമത കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥ് ഇന്ന് മുഖ്യമന്ത്രിയുടെ പ്രഭാതയോഗത്തിനെത്തിയത്.സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ വാഹനത്തിലാണ് എവി യോഗത്തിനെത്തിയത്.ഈ യാത്ര തുടരുമോയെന്ന ചോദ്യത്തിന് നിലപാട് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് എവി

ഇനി കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്നും എവി ഗോപിനാഥ് ഒപ്പം പോരണമെന്നും മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും വനിതാലീഗ് മുന്‍ നേതാവുമായ എംകെ സുബൈദയും പ്രഭാതയോഗത്തില്‍ പങ്കെടുത്തു.വികസനകാര്യമായതിനാലാണ് യോഗത്തില്‍ പങ്കെടുത്തതെന്നും പാര്‍ട്ടി നടപടിയെടുത്താല്‍ അത് കാര്യമാക്കുന്നില്ലെന്നും സുബൈദ പ്രതികരിച്ചു.

അതിനിടെ കോഴിക്കോട് നടന്ന നവകേരള സദസില്‍ പങ്കെടുത്ത ഫറോക്ക് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയെ ജില്ലാ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു.പാലക്കാട് മൈതാനത്തെ നവകേരള വേദിയിലേക്ക് പ്രതിഷേധപ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കറുത്ത ബലൂണുകളുമായി ഗോ ബാക്ക് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.കോങ്ങാട് യാത്രക്ക് മുന്നോടിയായി ഫ്‌ളക്‌സ് സ്ഥാപിച്ച് വ്യത്യസ്ഥ പ്രതിഷേധം അരങ്ങേറി.മന്ത്രിമാരുടെ ചിത്രം വച്ച ഫ്‌ളക്‌സില്‍ കേരളത്തിലെ 21 കളളന്മാര്‍ക്കും സ്വാഗതം എന്നെഴുതിയായിരുന്നു പ്രതിഷേധം.ആരാണ് ഫ്‌ളക്‌സ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല.നാളെയും യാത്ര ജില്ലയില്‍ തുടരും

Advertisement