ഗുരുവായൂര്‍. അഞ്ച് കിലോ തിമിംഗല ഛർദിയുമായി മൂന്നുപേർ പിടിയിലായി. കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരാണ് പിടിയിലായത്. ശബരിമല തീർത്ഥാടകരെന്ന വ്യാജേന കാറിൽ കടത്തുമ്പോഴാണ് പ്രതികൾ പിടിയിലായത്. പിടികൂടിയ തിമിംഗല ഛർദിക്ക് വിപണിയിൽ 5 കോടിയോളം രൂപ വിലവരും. ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ എസ്ഐ . വി.പി. അഷറഫും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ എരുമപ്പെട്ടി വനം വകുപ്പിന് കൈമാറി.